ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം വിജയവാഡ മേഖലയില്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. വ്യാഴാഴ്ച നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ ആണ് നായിഡു ഇക്കാര്യം അറിയിച്ചത്. മൂന്ന്‍ മഹാനഗരങ്ങളും 14 സ്മാര്‍ട്ട് നഗരങ്ങളും ഉള്‍പ്പെടുന്ന വികേന്ദ്രീകൃത വികസനമാണ് സംസ്ഥാനം പിന്തുടരുകയെന്നും നായിഡു പറഞ്ഞു.
ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിച്ചതിനെ തുടര്‍ന്ന്‍ തലസ്ഥാനമായിരുന്ന ഹൈദരാബാദ് തെലുങ്കാനയിലാണ് ഉള്‍പ്പെടുന്നത്. അടുത്ത പത്ത് വര്‍ഷത്തേക്ക് ഹൈദരാബാദ് ഇരുസംസ്ഥാനങ്ങളുടേയും സംയുക്ത തലസ്ഥാനമായി തുടരും.
അതേസമയം, പ്രതിപക്ഷ ബഹളത്തിനിടയിലാണ് നായിഡു പ്രഖ്യപാനം നടത്തിയത്. മുഖ്യപ്രതിപക്ഷമായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. തീരുമാനം സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്താല്‍ എതിര്‍ക്കുമെന്നും പാര്‍ട്ടി പറഞ്ഞിരുന്നു.