സഹപ്രവര്‍ത്തകര്‍ക്ക് നേരെ സി.ഐ.എസ്.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ബീഹാറിലെ ഔറംഗബാദ് ജില്ലയിലെ ഒരു താപവൈദ്യുത നിലയത്തിലാണ് സംഭവം നടന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് നബിനഗര്‍ പവര്‍ ജനറേഷന്‍ കമ്പനി ലിമിറ്റഡിന്‍റെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ ബല്‍വീര്‍ സിങ്ങ് ആണ് വെടിയുതിര്‍ത്തത്. അവധിയെ ചൊല്ലി നടന്ന തര്‍ക്കത്തിനൊടുവിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റ മൂന്ന്‍ പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു.
ഉത്തര്‍ പ്രദേശിലെ അലിഗഡ് സ്വദേശിയാണ് ബല്‍വീര്‍ സിങ്ങ്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.