Skip to main content

1000 രൂപ നോട്ടുകള്‍ വീണ്ടും ഇറക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ആവശ്യത്തിന് പണം ഉണ്ടെന്നും എ.ടി.എമ്മുകളില്‍ പണം നിറക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് വരികയാണെന്നും സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.

 

500 രൂപയുടേയും അതില്‍ താഴെയുള്ളതും ആയ നോട്ടുകളുടെ ഉല്‍പ്പാദനത്തിലും വിതരണത്തിലുമാണ് സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നതെന്ന് ദാസ് പറഞ്ഞു. പണലഭ്യതയിലെ കുറവ് സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നുണ്ട്. ആവശ്യത്തില്‍ കൂടുതല്‍ പണം എ.ടി.എമ്മില്‍ നിന്ന്‍ പിന്‍വലിക്കരുതെന്നും ജനങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.