നോട്ടസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന്‍ സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകളില്‍ നിന്ന്‍ പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. എന്നാല്‍, നോട്ടസാധുവാക്കല്‍ പ്രഖ്യാപിച്ച 2016 നവംബര്‍ എട്ടിന് മുന്‍പ് നിലവിലുണ്ടായിരുന്ന സാധാരണ നിയന്ത്രണങ്ങള്‍ തുടരും.
എ.ടി.എമ്മില്‍ നിന്ന്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളാണ് ഇന്നലെ നീക്കിയത്. അക്കൌണ്ടില്‍ നിന്ന്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഫെബ്രുവരി 20-ന് 50,000 ആയി ഉയര്‍ത്തിയിരുന്നു.
കറന്റ് അക്കൌണ്ടുകള്‍, കാഷ് ക്രെഡിറ്റ് അക്കൌണ്ടുകള്‍, ഓവര്‍ഡ്രാഫ്റ്റ് അക്കൌണ്ടുകള്‍ എന്നിവയില്‍ നിന്ന്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ജനുവരി 30-ന് നീക്കിയിരുന്നു.