Skip to main content

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിതയുടെ മരണത്തെ തുടര്‍ന്ന്‍ ഒഴിവ് വന്ന ആര്‍.കെ നഗര്‍ നിയോജകമണ്ഡലത്തില്‍ ഏപ്രില്‍ 12-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയായി ടി.ടി.വി ദിനകരന്‍ മത്സരിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ വി.കെ ശശികലയുടെ അനന്തരവനാണ് ദിനകരന്‍. ശശികല അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ ആയതിനു ശേഷം ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.

 

ദിനകരനെ 2011-ല്‍ ജയലളിത പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കിയിരുന്നു. ശശികല ബംഗളൂരുവിലെ ജയിലില്‍ തടവിലായതോടെയാണ് കഴിഞ്ഞ മാസം ദിനകരന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.  

 

ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാറും മുന്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വത്തിന്റെ നേതൃത്വത്തില്‍ ശശികലയെ എതിര്‍ക്കുന്ന എ.ഐ.എ.ഡി.എം.കെ വിഭാഗവും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 

എന്‍. മരുതുഗണേഷ് ആണ് ഡി.എം.കെ സ്ഥാനാര്‍ഥി.