Skip to main content
Chennai

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുട പോയസ് ഗാര്‍ഡനിലെ വസതിയായിരുന്ന വേദ നിലയത്തിന്‍മേലുളള അധികാരം സ്ഥാപിക്കാനുദ്ദേശിച്ച് അകത്തു കടക്കാനുള്ള ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാറിന്റെ നീക്കം പരാജയപ്പെട്ടു. ശശികലയുടെ മരുമകന്‍ ടിടിവി ദിനകരനും സുരക്ഷാ ഉദ്യോഗസ്ഥരും ഗുണ്ടകളും ചേര്‍ന്ന് ദീപയെ വേദനിലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയുകയായിരുന്നു. തുടര്‍ന്ന് ദീപ വേദനിലയത്തിനു മുന്നില്‍ കുത്തിയിരിപ്പ് നടത്തി.
      ഞായറാഴ്ച രാവിലെയാണ് ദീപ വേദ നിലയത്തില്‍ പ്രവേശിക്കാനായി പോയസ് ഗാര്‍ഡനിലെത്തിയത്. ദീപയുടെ സഹോദരന്‍ ദീപക് ജയകുമാറും ഇപ്പോള്‍ ടിടിവി ദിനകരനൊപ്പം ചേര്‍ന്നതായാണ് അറിയുന്നത്. കാരണം ദീപ ഉള്ളില്‍ കടക്കാന്‍ ശ്രമിക്കുമ്പോള്‍ ദീപക് വേദനിലയത്തിനുള്ളിലുണ്ടായിരുന്നു. തന്നെ തന്റെ സഹോദരന്‍ വഞ്ചിക്കുകയായിരുന്നുവെന്നും ദീപ പിന്നീട് ആരോപിക്കുകയുണ്ടായി.
     ജയലളിതയുടെ മരണത്തോടെ അവകാശികളില്ലാതായ വേദനിലയം ശശികലയുടെ കൈവശം തുടരുകയാണ്. ആരുടെ പേര്‍ക്കും ജയലളിത വില്‍പ്പത്രം എഴുതി വച്ചിട്ടുമില്ല. ഏതാണ്ട് തൊണ്ണൂറു കോടി രൂപയാണ് 24000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള വേദ നിലയം.