കുഴല്‍കിണറില്‍ വീണ ബാലനെ രക്ഷിക്കാന്‍ എന്‍.ഡി.ആര്‍.എഫ് സംഗമെത്തും

Glint Desk
Sat, 26-10-2019 12:21:52 PM ;

borewell,chind

 

 

 

 

 

 

 

 

 

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുള്ള കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും എസ്ഡിആര്‍എഫ് അംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടിക്ക് ഓക്‌സിജന്‍ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സുജിത്ത് എന്ന ബാലന്‍ കുഴല്‍കിണറില്‍ വീണത്. 

നേരത്തെ കുട്ടിയെ പുറത്തെടുക്കാനായി മറ്റൊരു കിണര്‍ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ  പാറയില്‍ ഇളക്കം തട്ടിയതിനെ തുടര്‍ന്ന് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീണിരുന്നു. ഇപ്പോള്‍ 68  അടി താഴ്ച്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. നേരത്തെ 26 അടി താഴ്ചയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. ഇതോടെ സമാന്തരമായി കിണറുണ്ടാക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. 

രണ്ട് കൈകളും മുകളിലേക്ക് ഉയര്‍ത്തിയ നിലയില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ കുട്ടിയെ കൈകളിലൂടെ കുരുക്ക് ഇട്ട് മുകളിലേക്ക് ഉയര്‍ത്താനായിരുന്നു ആദ്യശ്രമം. പിന്നീട് ഈ ശ്രമം പ്രാവര്‍ത്തികമല്ലെന്ന് കണ്ട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കുഴല്‍ക്കിണറിന് സമീപം കളിക്കുന്നതിനിടെയാണ് രണ്ടര വയസ്സുകാരന്‍ കിണറിലേക്ക് വീണത്.

ഈ രംഗങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടി എന്ന സിനിമയിലെ രംഗങ്ങളാണ്. അതോടൊപ്പം തിരിച്ചിറപ്പള്ളിയെ ഈ സംഭവം മലയാളികള്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. കാരണം കേരളം ഇപ്പോള്‍ തമിഴ് നാടിനേതിന് സമാനമാടി കുഴല്‍  കിണറുകള്‍ കൊണ്ട് നിറയുകയാണ്. യാതൊരു മാനദണ്ഡവുമില്ലാതെയാണ് കേരളത്തില്‍ പലയിടത്തും കുഴല്‍ കിണറുകള്‍ കുഴിക്കപ്പെടുന്നത്. വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ഉപയോഗശൂന്യമായ കുഴല്‍കിണറുകളെ എണ്ണവും പെരുകുകയാണ്. ഇതുസംബന്ധിച്ച കൃത്യമായ ഒരുകണക്കും സര്‍ക്കാരിന്റെയോ അധികൃതരുടെയോ കൈവശമില്ല. ഈ സാഹചര്യം തുടര്‍ന്നാല്‍ തിരിച്ചിറപ്പള്ളി കേരളത്തില്‍ പലയിടത്തും ആവര്‍ത്തിക്കുന്ന കാലം വിദൂരമല്ല. 

Tags: