സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യക്കാരെ ഐ.എസ്സിലേക്കു റിക്രൂട്ട് ചെയ്ത ഫിലിപ്പീന്‍ വനിത പിടിയില്‍

Glint staff
Sat, 21-10-2017 01:02:05 PM ;
Delhi

 karen aisha hamidon,

ഇന്ത്യക്കന്‍ യുവതീ യുവാക്കളെ ഐ.എസ്സിലേക്ക് റിക്രൂട്ട് ചെയ്തിരുന്ന ഫിലിപ്പീന്‍ വനിത പിടിയില്‍. കരേന്‍ ഐഷ ഹാമിഡണ്‍ എന്ന സ്ത്രീയാണ് പിടിയിലായത്.രണ്ട് ദിവസം മുമ്പ് മനിലയില്‍വെച്ച് ഫിലിപ്പീന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് ഇവരെ അറസ്റ്റ് ചയ്തത്. ഫിലിപ്പീന്‍സിലെ ഭീകരനേതാവായ മുഹമ്മദ് ജാഫര്‍ മഹൂദിന്റെ വിധവയാണ് കരേന്‍

 

സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ യുവതീ യുവാക്കളെ ഐ.എസ്സിലേക്ക് റ്ക്രൂട്ട് ചെയ്തിരുന്നത്. ഫെയ്‌സ്ബുക്ക്, ടെലിഗ്രാം, വാട്‌സപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ വഴി ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും യുവാക്കളെ ആകര്‍ഷിക്കുകയുമായിരുന്നു കരേന്‍ ചെയ്തിരുന്നത്. ഇന്ത്യയില്‍ നിന്നുമാത്രമല്ല മറ്റു രാജ്യങ്ങളില്‍ നിന്നും ആളുകളെ ഇവര്‍ ഐ.എസ്സില്‍ എത്തിച്ചിരുന്നു.ഇതേത്തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ ഏജന്‍സികള്‍ ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നടത്തിവരികയായിരുന്നു.

 

കഴിഞ്ഞ വര്‍ഷം കരേന്റെ വിവരങ്ങള്‍ അന്വേഷിച്ച് എന്‍.ഐ.എ ഫിലിപ്പീന്‍സ് സര്‍ക്കാരിനെ സമീപിച്ചിരുന്നു.മുംബൈ, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, ശ്രീനഗര്‍, കാണ്‍പൂര്‍, സോപോര്‍, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കരേനുമായി ബന്ധം പുലര്‍ത്തിയിരുന്നതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു .ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനായി കരേനെ കസ്റ്റഡിയില്‍ കിട്ടാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാരിനെ സമീപിക്കാനിരിക്കുകയാണ് എന്‍ഐഎ.

 

Tags: