Washington
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ വാക്ക് ഫെമിനിസം ആണെന്ന് പ്രശസ്ത ഓണ്‍ലൈന്‍ ഡിക്ഷനറിയായ മെറിയം വെബ്സ്റ്റര്‍. അതുകൊണ്ട് 2017ലെ വാക്കായി ഫെമിനിസത്തെ തിരഞ്ഞടുത്തെന്ന് മെറിയം വെബ്സ്റ്റര്‍ അറിയിച്ചു.വാഷിംങ്ടണില്‍ ജനുവരിയില്‍ നടന്ന വനിത മാര്‍ച്ചിനോടനുബന്ധിച്ചാണ് ഈ വാക്ക് ഏറ്റവുമധികം പേര്‍ തിരഞ്ഞത്. അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷക കെല്യാന്‍ കോണ്‍വെയ് ഞാനൊരു 'ഫെമിനിസ്റ്റല്ല' എന്ന് പറഞ്ഞതും ഈ വാക്കിന്റെ മൂല്യം വര്‍ധിപ്പിച്ചു.
'റെക്യൂസ്, ഡൊട്ടഡ്, സിസിഗി, ജിറോ, ഫെഡറലിസം, ഹറികെയ്ന്‍, ഗാഫ്' എന്നിവയാണ് കൂടുതല്‍ പേര്‍ തിരഞ്ഞ മറ്റ് വാക്കുകള്‍. ഉത്തര കൊറിയന്‍ ഭരണാധികാരി ജിങ് യോങ് ഉന്‍, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 'ഡൊട്ടഡ്' എന്ന് വിളിച്ചതാണ് ആ പദം ഏറ്റവും കൂടുതല്‍ പേര്‍ തിരയാന്‍ കാരണം.