തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് കോൺഗ്രസ് എം.എൽ.എ എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. തനിക്കെതിരെ സരിത ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമായി അറിയാമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് അറിയിച്ചു.
സരിതയെ മുൻ നിർത്തി എന്നെ ആർക്കു വേണമെങ്കിലും അപമാനിക്കാം. പക്ഷേ അവസാനിപ്പിക്കാനാവില്ല. സരിതയ്‌ക്കെതിരെ പലതും തനിക്കും പറയാനുണ്ട്. അതെല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പറയും. സരിതയെന്നല്ല ആരു വിചാരിച്ചാലും എന്നെ അവസാനിപ്പിക്കാനാവില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇന്നലെയാണ് അബ്ദുള്ളക്കുട്ടിക്കെതിരെ സരിത എസ്.നായര്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയത്. അബ്ദുള്ളക്കുട്ടി തന്നെ നിരന്തരം ഫോണില്‍ ശല്യപ്പെടുത്തിയിരുന്നു എന്നാണ് സരിതയുടെ ആരോപണം. സഭ്യമല്ലാത്ത രീതിയില്‍ തന്നോട് സംസാരിച്ച അബ്ദുള്ളക്കുട്ടി തന്നോട് മസ്‌ക്കറ്റ് ഹോട്ടലില്‍ എത്താന്‍ ആവശ്യപ്പെട്ടെന്നും സരിത ആരോപിച്ചിരുന്നു.