ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ പുതിയ തൊഴില്‍ നയം നിതാഖത് മൂലം പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച സൗദി സന്ദര്‍ശിക്കും. വിദേശകാര്യ സഹമന്ത്രി എ. അഹമ്മദും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായരും സംഘത്തിലുണ്ട്.
രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ സൗദി തൊഴില്‍ മന്ത്രി ആദില്‍ ബിന്‍ മുഹമ്മദ് ഫലീഖുമായും ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തും. റിയാദിലും ജിദ്ദയിലും പ്രവാസി സമൂഹവുമായും സംഘം സംസാരിക്കും. സൗദി സന്ദര്‍ശിക്കുന്ന കേരള പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫും ചര്‍ച്ചകളില്‍ പങ്കെടുക്കും
തൊഴില്‍ സ്ഥാപനങ്ങളില്‍ 10 ശതമാനം ജീവനക്കാര്‍ സ്വദേശികള്‍ ആയിരിക്കണം എന്ന നിയമം നടപ്പാക്കാന്‍ നല്‍കിയ കാലാവധി കഴിഞ്ഞതോടെ പരിശോധന അധികാരികള്‍ കര്‍ശനമാക്കിയിരുന്നു. ഇത് വാണിജ്യ-വ്യവസായ രംഗം സ്തംഭിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധന മൂന്നുമാസത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.