Skip to main content
തൃശ്ശൂര്‍

സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലു മേനോനെതിരെ കേസെടുക്കുമെന്ന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറിയിച്ചു. തൃശ്ശൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.



സരിതാ നായര്‍ക്കും ബിജു രാധാകൃഷ്ണനുമൊപ്പം നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശാലു മേനോനും കൂട്ടുനിന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. ബിജു രാധാകൃഷ്ണനെ തൃശ്ശൂരില്‍നിന്ന് രക്ഷപെടാന്‍ സഹായിച്ചത് ശാലു മേനോനാണെന്നും ഹര്‍ജിയിലുണ്ട്.