തിരുവനന്തപുരം
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തേണ്ട ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച പ്രത്യേക നിര്‍ദേശങ്ങള്‍ പ്രതിപക്ഷം സര്‍ക്കാരിന് കൈമാറി. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പ്രതിപക്ഷം നിര്‍ദേശങ്ങള്‍ കൈമാറിയത്.
ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ഉള്‍പ്പെടുത്തുക, കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുക, തട്ടിപ്പുപണം കണ്ടെത്തണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഇടതുമുന്നണി മുന്നോട്ടു വച്ചിരിക്കുന്നത്.
പ്രത്യേക ദൂതന്‍ വഴിയാണ് നിര്‍ദേശങ്ങള്‍ അടങ്ങുന്ന കത്ത് ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെത്തിച്ചത്. ഇടതുമുന്നണി നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.