സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായരുടെ ഫോണ്‍ വിളി വീണ്ടും വിവാദം സൃഷ്ടിക്കുന്നു. കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിതാ എസ് നായരും തമ്മില്‍ പോലീസ് കസ്റ്റഡിയില്‍ വച്ച് ഫോണില്‍ സംസാരിച്ചെന്നാണ് ആരോപണം. എന്നാല്‍ ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചത് കോടതിയുടെ അനുവാദത്തോടെയാണെന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.എസ് സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോടതിയുടെ നിര്‍ദേശം പാലിക്കുന്നതിനു വേണ്ടിയാണ് പോലീസുകാരോട് ജീപ്പില്‍ നിന്നും ഇറങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടതെന്നും ഡി.വൈ. എസ്.പി വ്യക്തമാക്കി. ഇരുവരും സംസാരിക്കുമ്പോള്‍ പോലീസുകാര്‍ ജീപ്പില്‍ നിന്നും ഇറങ്ങിക്കൊടുത്തതും വിവാദമായിരുന്നു.
സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായതിന് പുറകെ സരിത പോലീസ് ഉദ്യോഗസ്ഥനില്‍നിന്ന് ഫോണ്‍ വാങ്ങി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനുമായാണ് സരിത സംസാരിച്ചത് എന്നായിരുന്നു പോലീസിന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് അന്വേഷണം തുടങ്ങി