സെക്രട്ടേറിയറ്റില്‍ സോഷ്യല്‍ മീഡിയക്കും വാര്‍ത്താസൈറ്റുകള്‍ക്കും നിയന്ത്രണം

Wed, 28-08-2013 03:50:00 PM ;
തിരുവനന്തപുരം

സെക്രട്ടേറിയറ്റില്‍ സോഷ്യല്‍ മീഡിയാ വെബ്സൈറ്റുകള്‍ക്കും വാര്‍ത്താസൈറ്റുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. ഇ -ഗവേണന്‍സ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാലാണ് നിയന്ത്രണമെന്ന് ഐ.ടി. വകുപ്പ് അറിയിച്ചു. എന്നാല്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ സര്‍ക്കാരിനെതിരേയും മുഖ്യമന്ത്രിക്കെതിരെയും മോശമായ രീതിയില്‍ പല സന്ദേശങ്ങളും മറ്റും ഉദ്യോഗസ്ഥര്‍ പ്രചരിപ്പിച്ചിരുന്നു. മാത്രമല്ല പലരും ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നതും സിനിമയും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നതും കണ്ടെത്തിയിരുന്നു.

 

തുടര്‍ന്ന് വകുപ്പുതല ഉദ്യോഗസ്ഥരുടെ  സമ്മതത്തോടെ സെക്ഷന്‍ ഓഫീസര്‍മാര്‍ മുതല്‍ താഴോട്ടുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും മാധ്യമ വെബ് സൈറ്റുകളും സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന മറ്റ് സൈറ്റുകളുമാണ് പ്രധാനമായും നിയന്ത്രിച്ചിരിക്കുന്നത്.

 

വാര്‍ത്താ സൈറ്റുകളെ വിലക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Tags: