സംസ്ഥാനത്തെ സഹകരണ മേഖലയില്‍ പ്രതിസന്ധിക്ക് കാരണമാകുന്ന ആദായ നികുതി വകുപ്പിന്റെ നടപടിയില്‍ ഇടപെടണമെന്ന് കാണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണനും യു.പി.എ അധ്യക്ഷ സോണിയാഗാന്ധിക്ക് നിവേദനം നല്‍കി.
കേരളത്തിലെ പ്രാഥമിക വായ്പാസംഘങ്ങളിലെ നിക്ഷേപത്തിന്റെയും നിക്ഷേപകരുടെയും വിശദാംശങ്ങള്‍ അറിയിക്കുന്നതു സംബന്ധിച്ച് ആദായ നികുതി വകുപ്പു ഡയറക്ടര്‍ സഹകരണ വകുപ്പിന് നേരത്തേ കത്ത് നല്കിയിരുന്നു. 1961 ലെ ആദായ നികുതി നിയമത്തിലെ 194 (എ) (3)(7എ) വകുപ്പു പ്രകാരം പ്രാഥമിക വായ്പാസംഘങ്ങളിലെ നിക്ഷേപത്തിനാര്‍ജ്ജിക്കുന്ന പലിശ ആദായനികുതിക്കു വിധേയമാക്കുന്നതില്‍ നിന്നും പ്രസ്തുത സംഘങ്ങളെ ഒഴിവാക്കിയിട്ടുളളതാണ്. ഇതു സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രി, കേന്ദ്ര കൃഷിവകുപ്പ് മന്ത്രി, യു.പി.എ. അധ്യക്ഷ എന്നിവര്‍ക്ക് സഹകരണ വകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ പ്രത്യേകം കത്തു നല്‍കിയിരുന്നു.