Skip to main content
കണ്ണൂര്‍

കണ്ണൂര്‍ ഡി.സി.സി ഓഫീസിന് നേരെ വ്യാഴാഴ്ച രാത്രി അക്രമണം. ഓഫീസിനു നേരെയുണ്ടായ കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലും ഡി.സി.സി ഓഫീസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയില്ലെന്ന് ഡി.സി.സി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. പാര്‍ട്ടി ഓഫീസുകള്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ കണ്ണൂരിലെ പോലീസ് ഇരട്ടസമീപമനമാണ് സ്വീകരിക്കുന്നതെന്ന് ജില്ല നേതൃത്വം കുറ്റപ്പെടുത്തി.

 

ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് കെ. സുധാകരന്‍ എം.പി ആരോപിച്ചു. ഡി.സി.സി ഓഫീസുകളെ ആക്രമിക്കുന്ന സി.പി.ഐ.എം നയം നല്ലതിനല്ലെന്നും സുധാകരന്‍ പറഞ്ഞു.

 

സംഭവത്തെക്കുറിച്ച് ഗൌരവമായിത്തന്നെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പി.കൃഷ്ണപിള്ളയുടെ സ്മാരക മന്ദിരം ആക്രമിക്കപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. ഡി.സി.സി.ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ അടിയന്തര നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതായും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഉത്തരമേഖല എ.ഡി.ജി.പിക്ക് അന്വേഷണത്തിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.