കൊല്ലത്ത് പൊതുപരിപാടിക്കിടെ നടി ശ്വേത മേനോനെ അപമാനിച്ചതായ ആരോപണത്തില്‍ കൊല്ലം പോലീസ് ശ്വേതയുടെ മൊഴിയെടുത്തു. കൊച്ചിയില്‍ ശ്വേതയുടെ ഫ്ലാറ്റിലെത്തിയാണ് കൊല്ലം ഈസ്റ്റ് പോലീസ് സംഘം മൊഴിയെടുത്തത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ ദേബേഷ് കുമാര്‍ മെഹ്റക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
പീതാംബരക്കുറുപ്പും കണ്ടാലറിയാവുന്ന മറ്റൊരാളും വേദിയില്‍ വച്ച് തന്നെ അപമാനിച്ചുവെന്ന് ശ്വേത മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാവിലെയാണ് കൊല്ലം ഈസ്റ്റ് സി.ഐ സിസിലിയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ എത്തിയത്.
ചൊവാഴ്ച മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി കൊടുക്കുമെന്ന് ശ്വേത മേനോനും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും അറിയിച്ചു. കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫി ജലമേള ഉദ്ഘാടനത്തിനെത്തിയ തന്നെ കൊല്ലം എം.പി എന്‍. പീതാംബര കുറുപ്പ് കടന്നുപിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചതായി ശ്വേത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.