കെ.പി.സി.സി അധ്യക്ഷനെ തീരുമാനിച്ചു; പ്രഖ്യാപനം ഉടനെന്ന് മുകുള്‍ വാസ്നിക്

Sun, 02-02-2014 05:31:00 PM ;
കൊച്ചി

mukul wasnikപുതിയ കെ.പി.സി.സി അധ്യക്ഷനെ തീരുമാനിച്ചതായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. ഇനി പ്രഖ്യാപനം നടത്തിയാല്‍ മാത്രം മതിയെന്നും അത് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

 

ലോകസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും വാസ്നിക് പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

തിങ്കളാഴ്ചയും ചൊവാഴ്ചയും യു.ഡി.എഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് (എം), മുസ്ലിം ലീഗ് എനീ കക്ഷികള്‍ ഓരോ സീറ്റു അധികം വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് ജനതയും ഒരു സീറ്റിനായി അവകാശവാദമുയര്‍ത്തിയിരിക്കുകയാണ്.

Tags: