കൊട്ടാരക്കര എം.എല്‍.എ ഐഷ പോറ്റിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി സരിത എസ് നായര്‍. രശ്മി വധക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിജുരാധാകൃഷ്ണനെ സഹായിച്ചത് ഐഷാ പോറ്റി എം.എല്‍.എയും അന്ന് സര്‍വീസിലിരുന്ന ഒരു പോലീസ് ഓഫീസറും ചേര്‍ന്നാണെന്ന് സരിത വെളിപ്പെടുത്തി. എന്നാല്‍ പോലീസ് ഓഫീസരുടെ പേര് വെളിപ്പെടുത്താന്‍ സരിത കൂട്ടാക്കിയില്ല. ബിജുവും അമ്മയും തന്നോട് ഈ കാര്യം പറഞ്ഞിരുന്നു എന്നും സരിത പറഞ്ഞു.
അതിനിടെ സരിതയുടെ വെളിപ്പെടുത്തല്‍ വാസ്തവല്ലെന്നും അന്ന് താന്‍ എം.എല്‍.എ ആയിരുന്നില്ലെന്നും ഐഷ പോറ്റി അറിയിച്ചു. ആരാണ് സരിതയെ കൊണ്ട് ഇത്തരം കാര്യങ്ങള്‍ പറയിപ്പിക്കുന്നതെന്ന് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രശ്മി വധക്കേസില്‍ സരിതയെ ഉള്‍പെടുത്താന്‍ നീക്കം നടക്കുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് സരിതയുടെ പുതിയ വെളിപ്പെടുത്തല്‍. സരിതയെ വിവാഹം ചെയ്യാനാണ് ബിജു രശ്മിയെ കൊലപ്പെടുത്തിയത് എന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.