കൊച്ചി
സരിതയുടെ ആരോപണം രാഷ്ട്രീയമായി തന്നെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു അബ്ദുള്ളക്കുട്ടി എം.എല്‍.എ. സരിത ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഏത് അന്വേഷണവും നേരിടാനും താന്‍ തയ്യാറാണെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വേണമെങ്കില്‍ മാധ്യമങ്ങള്‍ക്ക് അന്വേഷണം നടത്താമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
അറസ്റ്റിലാവുന്നതിനു രണ്ടുമാസം മുമ്പ് അബ്ദുള്ളക്കുട്ടി നിരന്തരം ഫോണില്‍ വിളിച്ച് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചെന്നും തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും സരിത വെളിപ്പെടുത്തിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും അബ്ദുള്ളക്കുട്ടി വിളിച്ചുവെന്നും സരിത ആരോപിച്ചു. ഇതിന് പിന്നാലെയാണ് ആരോപണങ്ങള്‍ നിഷേധിച്ച് അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്.