Skip to main content
തിരുവനന്തപുരം

 

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ദിനമായ ഏപ്രില്‍ 10-ന് സംസ്ഥാനത്തെ പബ്ലിക് ഓഫീസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് കേരളത്തിലെ 20 ലോക്‌സഭാമണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ വാണിജ്യസ്ഥാപനങ്ങൾ, വ്യാപാര, കച്ചവട, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളത്തോടെ അവധിയായിരിക്കും.

 


സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായകേന്ദ്രങ്ങള്‍, ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മെന്റുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ ലേബര്‍ കമ്മീഷണര്‍ സ്വീകരിക്കും. ജീവനക്കാരുടെ ശമ്പളവും മറ്റും അവധിയുടെ പേരിൽ തടയാൻ പാടില്ലെന്നും ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.