Skip to main content
തിരുവനന്തപുരം

 

മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നോട് സംസാരിച്ചിട്ടില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. തിരുവന്തപുരത്ത് വാര്‍ത്താമാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്തി പറയാതെ തനിക്കെങ്ങനെ പുന: സംഘടനയെ കുറിച്ച് പറയാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ രാജി സന്നദ്ധത അറിയിച്ചു എന്ന വാര്‍ത്തയും മാധ്യമങ്ങളില്‍ നിന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഇക്കാര്യം കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം അറിയിച്ചു. സജീവ രാഷ്ടീയത്തിലേക്ക് മടങ്ങാനായി സ്പീക്കര്‍ സ്ഥാനത്തുനിന്ന് രാജിവെയ്ക്കാന്‍ അനുവദിക്കണമെന്ന് കാര്‍ത്തികേയന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് വീണ്ടും അഭ്യര്‍ത്ഥിച്ചുവെന്നും ഇപ്പോള്‍ നടക്കുന്ന നിയമസഭാ സമ്മേളനം കഴിയുന്നതോടെ കാര്‍ത്തികേയന്‍ രാജിവെക്കും എന്നുമായിരുന്നു വാര്‍ത്ത‍.