തിരുവനന്തപുരം
മദ്യനയം വിജയിക്കണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനം സജ്ജമാകണമെന്ന് കെപിസിസി പ്രസിഡണ്ട്, വി.എം സുധീരന്‍. തിരുവനന്തപുരത്ത് മദ്യവിരുദ്ധ പ്രചാരണം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനയം പൂര്‍ണമായി നടപ്പിലാക്കുന്നതിന് ജനങ്ങളുടെ പിന്തുണയും ആവശ്യമാണെന്ന് സുധീരന്‍ പറഞ്ഞു. മദ്യനയത്തില്‍ മുഖ്യമന്ത്രിക്കെതിരേ നിലപാടെടുത്തിട്ടില്ല. തന്നെ ആരെങ്കിലും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതായി കരുതുന്നില്ല. സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്ന സുപ്രീംകോടതി മുൻ ജഡ്ജി മാര്‍ക്കണ്ഡേയ കട്‌ജുവിന്റെ നിലപാടിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യം നിരോധിച്ച സ്‌ഥലങ്ങളില്‍ കുറ്റകൃത്യങ്ങള്‍ പെരുകിയിട്ടുണ്ടെന്ന വാദം അംഗീകരിക്കാനാവില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.