മാധ്യമങ്ങളുടെ വിശ്വാസ്യതയുടെ ലിംഗഛേദം

Gint Staff
Mon, 19-06-2017 07:27:54 PM ;

     

കാള പെറ്റു എന്നു കേട്ടാല്‍ മാധ്യമപ്രവര്‍ത്തനത്തില്‍ അതു പെട്ടെന്ന് തള്ളിക്കളയാന്‍ പാടില്ല. കാരണം അസാധാരണമായത് എന്തും സംഭവിക്കാം. അപ്പോള്‍ അതിനെ കുറിച്ച് അന്വേഷിച്ച് ശരിയായ വിവരം സമ്പാദിക്കുക എ രീതിയാണ് ശീലവശാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടത്. എാല്‍ കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ തന്നെ കയറെടുക്കുക മാത്രമല്ല, കാളയെ കറന്നു കിട്ടുന്ന പാലുകൊണ്ട് ചായയിടാനായി അടുപ്പില്‍ വെള്ളം വയ്ക്കുന്ന രീതിയായിപ്പോയി കേരളത്തിലെ മാധ്യമങ്ങള്‍ക്ക്. വിശേഷിച്ചും ചാനലുകള്‍ക്ക്. സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിക്കപ്പെട്ടു എുള്ളത് വാര്‍ത്തയാണ്. അതു മുറിച്ചത് ഒരു യുവതിയാണെന്ന് കേട്ടയുടന്‍ തന്നെ ചാനലുകള്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആഘോഷലഹരിയിലേക്ക് പ്രവേശിക്കുകയായിരുന്നു.

      അതിന്റെ സ്വാധീനത്തില്‍ നിന്നാവണം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ഗുപ്തമായി ആസ്വദിച്ചുകൊണ്ട് സ്വാമിക്ക് കിട്ടേണ്ട ശിക്ഷ കിട്ടിയല്ലോ എന്ന് പറഞ്ഞത്. ചാനലുകള്‍ ചര്‍ച്ചകള്‍ക്കു പുറത്തു ചര്‍ച്ചകളും നടത്തി. ചില പത്രങ്ങള്‍ മന്ത്രി സുധാകരന്റെ ലിംഗവെട്ടു കവിത പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ കവിത വായിച്ചിട്ടാകണം ആ പെകുട്ടി സ്വാമിയുടെ ലിംഗം മുറിച്ചതെന്നു തോന്നും വിധത്തിലായിരുന്നു മാതൃഭൂമിയില്‍ വന്ന റിപ്പോര്‍'ട്ട്.

 

Read More: Rape and Sexual Assaults: The Role of Religions and Media
    

കേരളത്തില്‍ സ്ത്രീശാക്തീകരണം ഏതാണ്ട് തങ്ങളുടെ ശ്രമഫലമായി പൂര്‍ത്തീകരണത്തിലേക്കു നീങ്ങു എ ഭാവത്തിലായിരു ചാനലുകള്‍ ചര്‍ച്ച നടത്തിയത്. മാമാത്രമല്ല, പോലീസ് ഒരു സംഭവമുണ്ടാകുമ്പോള്‍ എടുക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തു. ഒരു പക്ഷേ മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണവും ചിലപ്പോള്‍ പോലീസുദ്യോഗസ്ഥരെ സ്വാധീനിച്ചേക്കാം. കാരണം നിയമം കൈയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുന്ന വിധമുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

         എന്തു തെയാണെങ്കിലും സ്വാമിയുടെ ലിംഗം മുറിക്കപ്പെ'തിനെതിരെ സാമാന്യ രീതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതായിരുന്നു. എന്നാല്‍ അതിനു തയ്യാറായില്ലെന്നു മാത്രമല്ല അന്വേഷണം നടത്തുതിനു മുന്‍പു തന്നെ കുറ്റക്കാരനായി സ്വാമിയെ പോലീസ് നിശ്ചയിക്കുകയും ചെയ്തു. അതിന്റെ ഫലമാണ് സ്വാമിയെ കോടതി റിമാന്‍ഡ് ചെയ്തതും. സ്വാമി യഥാര്‍ഥ സ്വാമിയല്ലെന്നുള്ളത് അദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകുതേ ഉള്ളു.

     ഇപ്പോള്‍ എല്ലാം മാറി മറിഞ്ഞിരിക്കുന്നു. ലിംഗം മുറിച്ചുവെന്നു പറയുന്ന പെ്കുട്ടി തന്നെ പറയുന്നു തെന്നക്കൊണ്ട് ബലാല്‍ക്കാരമായി പോലീസ് നിര്‍ബന്ധിച്ചാണ് മൊഴി കൊടുപ്പിച്ചതെന്ന വളരെ പരസ്പര വിരുദ്ധമായ രീതിയിലുള്ള കത്തും ടെലിഫോണ്‍ സംഭാഷണവുമൊക്കെ പെണ്‍കുട്ടിയുടേതായി പ്രചരിക്കുന്നു. തന്നെ സ്വാമി പീഡിപ്പിച്ചിട്ടില്ലെന്നും പിതൃതുല്യനാണെുമൊക്കെ. ഇപ്പോള്‍ പെകുട്ടി തന്നെ പറയുന്നു ഈ വിഷയത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന്. ഉന്നത പോലീസുദ്യോഗസ്ഥയ്ക്ക് ഈ ലിംഗം മുറിക്കല്‍ സംഭവുമായി ബന്ധമുണ്ടെും ആരോപണം ഉയര്‍ന്നിരിക്കുന്ന്ു. അങ്ങിനെയെങ്കില്‍ ഉണ്ടായിരിക്കുന്ന കുറ്റ കൃത്യം വളരെ വലുതാണ്.

      ആഘോഷത്തിമിര്‍പ്പിലേര്‍പ്പെട്ടിരുന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ വളരെ മിതത്വം പാലിക്കുന്നു. യഥാര്‍ഥത്തില്‍ ഇപ്പോഴാണ് മാധ്യമങ്ങളുടെ അന്വേഷണാത്മക സ്വഭാവം പ്രകടമാക്കേണ്ടത്. കാരണം വളരെയധികം മാനങ്ങളുള്ള കുറ്റകൃത്യമാണ് നടിന്നിട്ടുള്ളത്. മാധ്യമ ആഘോഷത്തില്‍ നട്്ന്നത് വളരെ വികൃതമായി സാമൂഹിക രതിവൈകൃതം പ്രകടമാക്കുന്ന പ്രകടനമായിരുന്നു. മാധ്യമപ്രവര്‍ത്തകരെന്ന വ്യക്തിയില്‍ കേരളത്തിലെ മാധ്യമാന്തരീക്ഷത്താല്‍ തന്നെ രൂപീകൃതമായ സാമൂഹിക വൈകൃതം തന്നെയാണ് അതിലൂടെ പുറത്തു വന്നത്.

      കേരളത്തിലെ മാധ്യമ ചരിത്രത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് ഏറ്റ ഏറ്റവും വലിയ പ്രഹരം തെന്നയാണ് ലിംഗം മുറി സംഭവം. മറ്റൊരര്‍ഥത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് അതിലൂടെ മുറിക്കപ്പെട്ടത്. അതുകൊണ്ടാണ് യഥാര്‍ഥത്തില്‍ മാധ്യമങ്ങള്‍ ഉണര്‍ന്ന അന്വേഷണം നടത്തേണ്ട വിഷയത്തില്‍ അവര്‍ മൗനം പാലിക്കുത്. മാധ്യമമെന്ന നിലയില്‍ സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതത്വബോധത്തിന്റെയും തെറ്റിദ്ധാരണകളുടെയും അന്ധവിശ്വാസങ്ങളുടെയുമൊക്കെ അംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ലിംഗം മുറി സംഭവത്തിന്റെ പശ്ചാത്തലം. ഈ സ്വാമിയും ആ കുടുംബവും തമ്മിലുള്ള ബന്ധം പോലും സൂക്ഷ്മ നിരീക്ഷണബുദ്ധിയുള്ള മാധ്യമപ്രവര്‍ത്തനത്തില്‍ അന്വേഷണ വിധേയമാണ്. അതിലൂടെ അന്വേഷിച്ചു ചെല്ലുമ്പോള്‍ വര്‍ത്തമാനകാല സമൂഹം നേരിടു പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും കഴിയും.

      മാധ്യമങ്ങള്‍ തങ്ങളുടെ വിശ്വാസ്യത ഇത്തരം ഒച്ചപ്പാടുണ്ടായ കേസ്സുകളിലൂടെ മാത്രമല്ല നഷ്ടമാകുത്. ഇപ്പോള്‍ റേറ്റിംഗിനു വേണ്ടി അപസ്മാരസമാനമായ ചര്‍ച്ചാന്തീരീക്ഷം ഉണ്ടാക്കാനും പൈങ്കിളി കിനിയുന്ന അന്തരീക്ഷമുണ്ടാക്കാനുമാണ് മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നത്. പൈങ്കിളിയുടെ ഭാഗമായി മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ എന്തിനും ഏതിനും സിനിമാതാരങ്ങളോ സിനിമയുമായി ബന്ധമുള്ളവരോ ഉണ്ടായേ തീരൂ. മാധ്യമങ്ങളെന്നു കേള്‍ക്കുമ്പോള്‍ എന്തിനും തയ്യാറായിരിക്കു സിനിമാ പ്രവര്‍ത്തകരുമുണ്ട്. വിശേഷിച്ചും അല്‍പ്പം ഇമേജ് താഴ്ന്നു നില്‍ക്കുന്ന വ്യക്തികളാണെങ്കില്‍ അവരോ അവരുടെ ആള്‍ക്കാരോ വിളിച്ച് മാധ്യമങ്ങളെ അറിയിച്ചിട്ട് ചില പബഌസിറ്റി ഏര്‍പ്പാടുകള്‍ നടത്തും.എന്നിട്ട് ഏതാണ്ട് സ്‌കൂപ്പുപോലെയായിരിക്കും മാധ്യമങ്ങള്‍ അതവതരിപ്പിക്കുക. ഏറ്റവും ഒടുവിലത്തെ ഉദാഹരണം മെട്രോ റെയിലിന്റെ ഉദ്ഘാടന ദിവസത്തെ തലേന്നത്തെ ഒരു സംഭവം. വളരെ ആകാംഷ കാഴ്ചക്കാരില്‍ ജനിപ്പിക്കത്തക്ക വിധമാണ് ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരെ അറിയിച്ചത് തലേ ദിവസം ആലുവയില്‍ അപ്രതീക്ഷിതമായി കാര്യങ്ങള്‍ നേരിട്ടുകാണാന്‍ ഒരാളെത്തി. ആരാണെന്നു പറഞ്ഞില്ല. ഇടവേളയ്ക്കു ശേഷം അതു കാണാമെു മാത്രം അവതാരക പറഞ്ഞു. കേട്ടുകൊണ്ടിരുവര്‍ക്കപ്പോഴേ മനസ്സിലായി അതു സിനിമാ നടന്‍ ദിലീപായിരിക്കുമെന്ന് ഒന്നുകില്‍ ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ഥിച്ചിട്ടായിരിക്കും ദിലീപ് ആലുവയില്‍ മെട്രോസ്‌ററേഷനിലെത്തിയത്. അല്ലെങ്കില്‍ ദിലീപ് വിളിച്ച് അറിയിച്ചിട്ടുണ്ടാകും. എന്നാല്‍ ദിലീപിന്റെ സന്ദര്‍ശനത്തെ ചാനല്‍ അവതരിപ്പിക്കുത് വളരെ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി എന്ന നിലയിലാണ്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടിംഗാണ് മാധ്യമങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കുതും മറ്റുള്ളവര്‍ക്ക് മാധ്യമങ്ങളോടുണ്ടായിരുന്ന ബഹുമാന്യത ഇല്ലാതാകാനും കാരണം.

         അപ്രതീക്ഷിതത്വത്തിന്റെ പരിവേഷം നല്‍കാതെ ദിലീപിന്റെ സന്ദര്‍ശനത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാവുതേ ഉള്ളു. അങ്ങിനെയെങ്കില്‍ കുറിച്ചുകൂടി തങ്ങളെ കളിയാക്കുന്നില്ല എന്നൊരു തോലെങ്കിലും പ്രേക്ഷകരിലുണ്ടാകും. അ്ത്രയെങ്കിലും മാന്യത പ്രേക്ഷകര്‍ അര്‍ഹിക്കുന്നുണ്ട് എന്നുള്ളത് മാധ്യമപ്രവര്‍ത്തകര്‍ ഓര്‍ക്കേണ്ടതാണ്.