കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു.രാവിലെ തന്നെ ആലുവ പോലീസ് ക്ലബ്ബിലേക്ക് ദിലിപിനെ വിളിച്ചു വരുത്തിയിരുന്നു. രാവിലെ മുതല്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയായിരുന്നു ദിലീപ്.വൈകീട്ട് ഏഴ് മണിയോട് കൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഗൂഢാലോചന കുറ്റം ചുമത്തിയാണ് പോലീസ് ദ്‌ലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.നടിയുമായുള്ള വ്യക്തി വിരോധമാണ് ആക്രമണത്തിലേക്കുനയിച്ചതെന്ന് പോലീസ് പറയുന്നു .കൊച്ചി കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന നടന്നത്.
ഇതിനു മുന്‍പ് ദിലീപിനെ 13 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തിരിന്നു . അന്ന് തന്നെ ദിലീപിന്റെ മൊഴിയില്‍ പോലീസിന് സംശയം തോന്നിയിരുന്നു.ചോദ്യങ്ങള്‍ക്കു മറുപടിനല്‍കുന്നതിലെ പൊരുത്തക്കേടുംമൊബൈല്‍ ഫോണ്‍ രേഖകളുമാണ്ദിലീപിന്റെ അറസ്റ്റില്‍ നിരണായകമായത്. .ഇത് സംബന്ധിച്ച പുതിയ തെളിവുകള്‍ പൊലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് നീങ്ങിയത്.
നടിയെ ആക്രമിച്ച സംഭവവുമായി തുടക്കം മുതലേ ദിലീപിന്റ പേര് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ അന്നൊക്കെ ആ വാര്‍ത്തയെ ദിലീപ് ശക്തമായി നിഷേധിച്ചിരുന്നു. പിന്നീട് കേസിലെ മുഖ്യ പ്രതിയായ സുനില്‍കുമാര്‍ ജയിലില്‍ നിന്ന് ദിലീപിനെഴുതിയ കത്ത് പുറത്താവുന്നതോടു കൂടിയാണ് കസ് വീണ്ടും സജീവമാകുന്നത്. കത്ത് പുറത്തു വന്നതിനെ തുടര്‍ന്ന് ദിലീപിനെയും സുഹൃത്ത് നാദിര്‍ഷയെയും,മാനേജര്‍ അപ്പുണ്ണിയെയും പോലീസ് നീണ്ട നേരം ചോദ്യം ചെയ്തിരുന്നു.
കേസിലുണ്ടായ പുതിയ സംഭവങ്ങളെ തുടര്‍ന്ന് റിമാന്റിലായിരുന്ന പള്‍സര്‍ സുനിയെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ വണങ്ങുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ആ ചോദ്യം ചെയ്യലിലൂടെയാണ് ദിലീപിന് കേസിലുള്ള പങ്ക് വ്യകതമാക്കുന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഇതിന്റെയെല്ലാം ഒടുവിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.