കേരളത്തിലെ പോലീസ് സംവിധാനം നിർവ്വീര്യയി നിൽക്കുന്ന കാഴ്ചയാണിപ്പോൾ. വിവിധ പാർട്ടികളുടെ നേതാക്കൾ പരസ്യമായി കൊലവിളി നാത്തുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും സംഭവിക്കുന്നില്ല. അതിൽ നിന്ന് ഊർജ്ജം കൊണ്ട് അണികൾ പരസ്യമായി തെരുവിലും സാമൂഹ്യ മാധ്യമങ്ങളിലും കൊലവിളി മുദ്രാവാക്യത്തോടെ പ്രകടനം നടത്തുന്നു. അപ്പോഴും പോലീസ് നോക്കി നിൽക്കുന്നു.സംസ്ഥാനത്തുടനീളം മയക്കുമരുന്നു വില്പനയും ഉപയോഗവും .അതിൻ്റെ ഫലമായി കൊലപാതകങ്ങൾ ,അപകടങ്ങൾ . അതും മക്കൾ അമ്മയെ കൊല്ലുന്നു; അതുപോലെ തിരിച്ചും. മയക്കുമരുന്നു ലഹരിയിൽ വാഹനമോടിച്ച യുവാവിൻ്റെ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിക്കുന്നു. നാടിൻ്റെ നാനാഭാഗത്തു നിന്നും വിവിധ തരത്തിലുള്ള കൊലപാതകങ്ങൾ. കുറ്റകൃത്യങ്ങൾ പരസ്യമായി അരങ്ങേറുന്നു. പോലീസിൻ്റെ ഭാഗത്തു നിന്ന് നടപടികൾ വിരളം.മാധ്യമങ്ങൾ വിശേഷിച്ചും ചാനലുകൾ ചർച്ചകളിലൂടെ ഇത്തരം സംഭവങ്ങൾ വർധിതമാകാൻ ഉതകുന്ന വിധം കൈകാര്യം ചെയ്ത് തങ്ങളുടെ റേറ്റിംഗ് ഉയർത്താൻ മത്സരിക്കുന്നു. .'
Fri, 28-07-2023 08:53:11 PM ;