നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് മുന്‍പ് തന്നെ ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കും. ബിഷപ്പിനെ ആശുപത്രിയില്‍ നിന്ന് പുറത്തെത്തിച്ചതും പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയതും വലിയ സുരക്ഷാ സൗകര്യങ്ങളോടു കൂടിയാണ്. ബിഷപ്പ് ആശുപത്രിക്ക് പുറത്തെത്തിയപ്പോള്‍ പുറത്ത് തടിച്ചുകൂടിയിരുന്ന ജനങ്ങള്‍ കൂവിവിളിച്ചു.
തുടര്‍ന്ന് വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെവളരെ പെട്ടെന്നു തന്നെ ബിഷപ്പിനെ ആശുപത്രിയില്‍ നിന്ന് പോലീസ് ക്ലബ്ബിലേക്ക് എത്തിച്ചു. ഫ്രങ്കോ മുളയ്ക്കലിനെ വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ബിഷപ്പിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.