കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസ് കെട്ടിച്ചമച്ചതാണെന്ന ബിഷപ്പിന്റെ വാദം കോടതി തള്ളിയ കോടതി, ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്നിരിക്കുന്നത് ഗൗരവമേറിയ ആരോപണങ്ങളാണെന്നും ഉന്നതപദവി വഹിക്കുന്ന ആളായതിനാല്‍ ജാമ്യം നല്കിയാല് കേസ് അട്ടിമറിച്ചേക്കാമെന്നും നിരീക്ഷിച്ചു
പ്രഥമദൃഷ്ട്യാ ബിഷപ്പിനെചിരെ തെളിവുണ്ട് എന്നും കോടതി പറഞ്ഞു.