Skip to main content

 Sabarimala

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതിനെതിരെ തന്ത്രി കുടുംബം സുപ്രീം കോടതിയില്‍ പുനഃപ്പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. കണ്ഠര് മോഹനര്, കണ്ഠര് രാജീവര് എന്നിവരാണ് ഹര്‍ജി നല്‍കിയത്. വിശ്വാസവും ആചാരവും കണക്കിലെടുക്കാതെയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്ന് ഹര്‍ജിയില്‍ തന്ത്രിമാര്‍ ഉന്നയിക്കുന്നു.

 

ക്ഷേത്രത്തിന്റെ ആചാര അനുഷ്ടാനങ്ങളില്‍ അന്തിമ തീരുമാനങ്ങളെടുക്കാനുള്ള അവകാശം തന്ത്രി കുടുംബത്തിനാണ്. വിഗ്രഹാരാധന ഹിന്ദുമതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും വിഗ്രഹത്തിനുള്ള അവകാശത്തെ മാനിക്കാതെയാണ് വിധിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

 

നേരത്തെ എന്‍എസ്എസും പന്തളം കൊട്ടാരവും സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. അതേ സമയം ഈ മാസം 28 ന് ശേഷം മാത്രമെ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുകയുള്ളൂ. അടിയന്തരമായി പരിഗമിക്കണമെന്ന ഇവരുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.