Skip to main content

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. വിധി നടപ്പിലാക്കുമെന്ന തീരുമാനത്തില്‍ മുഖ്യമന്ത്രി ഉറച്ച് നിന്നു. എന്നാല്‍ യു.ഡി.എഫും ബി.ജെ.പിയും ഇതിനോട് ശക്തമായി എതിര്‍പ്പ് രേഖപ്പെടുത്തി യോഗം ബഹിഷ്‌കരിച്ച് പുറത്ത് വന്നു.

 

സാവകാശ ഹര്‍ജി നല്‍കണമെന്നായിരുന്നു യു.ഡി.എഫിന്റെ പ്രധാന ആവശ്യം. പക്ഷേ സര്‍ക്കാന്‍ അതിന് തയ്യാറല്ലെന്നും കോടതി പറഞ്ഞത് എന്താണോ അത് ചെയ്യുക എന്നതാണ് സര്‍ക്കരിന്റെ തീരുമാനം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിശ്വാസമാണ് വലുത് മൗലികാവകാശവും ഭരണഘടനയുമല്ല എന്നൊരു നിലപാട് സര്‍ക്കാരിന് എടുക്കാന്‍ കഴിയില്ല. ഈ വിഷയത്തില്‍ ഒരു മുന്‍വിധിയും സര്‍ക്കാരിന് ഇല്ല. നാളെ സുപ്രീംകോടതി മറ്റൊന്ന് പറഞ്ഞാല്‍ അതാകും സര്‍ക്കാര്‍ നടപ്പാക്കുക. അദ്ദേഹം പറഞ്ഞു.