'കേരളാ സ്റ്റോറി' ഉയർത്തുന്ന രണ്ടു ചോദ്യങ്ങൾ

GLINT
Fri, 05-05-2023 07:18:51 PM ;

Film Kerala Storey 'കേരളാ സ്റ്റോറി ' എന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളില്‍ കേരള ഹൈക്കോടതി തീരുമാനം പ്രാധാന്യം ഉള്ളതാകുന്നു.  കോടതി ഉയർത്തിക്കാട്ടിയ ഉദാഹരണങ്ങൾ പ്രസക്തം. വിഗ്രഹത്തിൽ പൂജാരി തുപ്പുന്നതും ഹിന്ദു - ക്രിസ്തീയ പുരോഹിതന്മാർ അനാശാസ്യ പ്രവർത്തനങ്ങളിലേർപ്പെടുന്നതുൾപ്പടെയുള്ള ദൃശ്യങ്ങൾ ഉൾപ്പെട്ട സിനിമകൾ വന്നിട്ട് കേരളത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സുദീപ്തോ സെൻ സംവിധാനം ചെയ്ത കേരളാ സ്റ്റോറി യിൽ പരാമർശം ഐ എസ്സിനെക്കുറിച്ചാണ്. ഐ.എസ്സിനെക്കുറിച്ചുള്ള പരാമർശം തങ്ങളുടെ മതവുമായി ഹർജിക്കാർ ചേർത്തു കാണുന്നത് രണ്ടു പ്രസക്ത ചോദ്യങ്ങൾ കേരള സമൂഹത്തിൻ്റെ മുന്നിൽ ഉയർത്തുന്നു. ഒന്ന്, ഐ എസ്സിനെ പരാമർശിക്കുമ്പോൾ അത് തങ്ങളുടെ മതവുമായി ഹർജിക്കാർ ചേർത്തു കാണുന്നത് എന്തുകൊണ്ട് ? രണ്ട്,  കോടതിയെ സമീപിക്കാൻ ഹർജിക്കാരെ പ്രേരിപ്പിച്ചത് അവരുടെ മതേതരത്വ നിലപാടാണോ അതോ ഐ എസ്സിനെതിരെ ആരോപിക്കപ്പെടുന്ന പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യം കൊണ്ടോ?

Tags: