'ഓം ശാന്തി ഓശാന' ലാൽജോസ് അഭിനയിക്കുന്നു

Mon, 24-06-2013 02:30:00 PM ;

വിനീത് ശ്രീനിവാസൻ, നിവിൻ പോളി, നസ്രിയ നസീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജ്യൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'ഓം ശാന്തി ഓശാന'യിൽ ലാൽജോസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി നിർമിക്കുന്ന ചിത്രത്തിന് മിഥുൻ മാനുവൽ തോമസ് കഥയെഴുതുന്നു. മിഥുൻ മാനുവൽ തോമസ്, ജ്യൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ- സംഭാഷണം. സംഗീതം: ഷാൻ റഹ്മാൻ. ആഗസ്ത് ഒമ്പതിന് ചിത്രീകരണം ആരംഭിക്കുന്ന 'ഓം ശാന്തി ഓശാന' ഇ. ഫോർ എന്റർടെയ്ൻമെന്റ് റിലീസ് പ്രദർശനത്തിനെത്തിക്കും.

 

'ലോ പോയിന്റു'മായി കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ ആദ്യമായി വക്കീൽ വേഷമവതരിപ്പിക്കുന്ന ചിത്രമാണ് 'ലോ പോയിന്റ്'. ജയം മാത്രം അറിഞ്ഞിട്ടുള്ള അഡ്വക്കേറ്റ് സത്യയുടെ മുന്നിൽ ഒരു വെല്ലുവിളിയായി മായ എന്ന പതിനേഴുകാരി പെണ്‍കുട്ടി. ഇവിടെ 'ലോ പോയിന്റ്' ആരംഭിക്കുന്നു.  'ഫ്രൈഡേ'ക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായിക പുതുമുഖമാണ്. പ്രതാപ് പോത്തൻ, ബാലചന്ദ്രമേനോൻ, നെടുമുടി വവേണു, ജോയ് മാത്യു, ടിനി ടോം, ശ്രീനാഥ് ഭാസി, ശേഖർ മേനോൻ, സുനിൽ സുഖദ, പ്രവീണ, കെ.പി.എ.സി ലളിത, ശാരി, തെസ്‌നിഖാൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഡേവിഡ് കാച്ചപ്പിള്ളിയാണ് നിർമാണം. ദേവദാസ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീൽ ഡി കുഞ്ഞ നിർവഹിക്കുന്നു. ഗാനങ്ങൾ: റഫീക്ക് അഹമ്മദ്. സംഗീതം: ഗോപി സുന്ദർ.

 

ജൂണ്‍ 28-ന് അഞ്ചു ചിത്രങ്ങൾ

ജൂണ്‍ 28ന് അഞ്ചു ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ഇന്ദ്രജിത്ത്-മംമ്താ ടീമിന്റെ 'പൈസാ... പൈസാ...' കുഞ്ചാക്കോ ബോബന്റെ 'ഗോഡ് ഫോർ സെയിൽ - ഭക്തിപ്രസ്ഥാനം', നീണ്ട ഇടവേളയ്ക്കു ശേഷം ബാലചന്ദ്രമേനോൻ അഭിനയിക്കുന്ന 'ബഡി' മുൻ വിശ്വസുന്ദരി റണ്ണറപ്പ് പാർവതി ഓമനക്കുട്ടന്റെ ആദ്യ മലയാള ചിത്രമായ 'കെ.ക്യു' പതിനാലു വർഷങ്ങൾക്കുശേഷം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന 'അയാൾ' എന്നിവയാണ് തിയേറ്ററുകളിലെത്തുന്നത്.

 

പതിനാലുവർഷത്തെ ഇടവേളയ്ക്കു ശേഷം സുരേഷ് ഉണ്ണിത്താൻ ഒരുക്കുന്ന 'അയാൾ' കുട്ടനാട്ടിലെ പുള്ളുവൻ ഗുരുദാസന്റെ കഥ പറയുന്നു. ഐ.എ.എസുകാരനായ ഡോ: അമ്പാടിയുടെതാണ് തിരക്കഥ. ലാൽ, ഇനിയ, ലെന, ലക്ഷ്മിശർമ്മ, ഷോബിതിലകൻ, ഡോ വേണു തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ക്യാമറ: സുജിത് വാസുദേവ്, സംഗീതം: മോഹൻ സിതാര, ആർ സോമശേഖരൻ, എം.ജി അനിൽ, എഡിറ്റിങ്: സോബിൻ കെ സോമൻ, കല: ബോബൻ, ഗാനരചന: ദേവദാസ്, മേക്കപ്പ്: പട്ടണം റഷീദ്, വസ്ത്രാലങ്കാരം: ഇന്ദ്രൻസ് ജയൻ എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ.  സീഷെൽ മൂവീസ് വിഷന്റെ ബാനറിൽ മധുസൂദനൻ മാവേലിക്കരയും എം.ടി ദിലീപ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

കുഞ്ചാക്കോ ബോബൻ, അനുമോൾ, ജ്യോതി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാബു ജനാർദനൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഗോഡ് ഫോർ സെയിൽ - ഭക്തി പ്രസ്ഥാനത്തിൽ തിലകൻ, സുരാജ് വെഞ്ഞാറമ്മൂട്, മാള അരവിന്ദൻ, ടിനി ടോം, കൊച്ചു പ്രേമൻ, കൃഷ്ണ പ്രസാദ്, പ്രശാന്ത്, അരുണ്‍, ദിനേശ് നായർ, കലാരഞ്ജിനി, ലക്ഷ്മി പ്രിയ, എിവർ അഭിനയിക്കുന്നു. ഗ്രീൻ അഡ്വർടൈസിങ്ങിന്റെ ബാനറിൽ സലിം പി.ടി. നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനു സിദ്ധാർഥ്, പ്രമോദ് പപ്പൻ എന്നിവർ നിർവഹിക്കുന്നു. ഗാനരചന: റഫീക്ക് അഹമ്മദ്, വയലാർ ശരത് ചന്ദ്രവർമ, എം.ടി. പ്രദീപ് കുമാർ, സംഗീതം: അഫ്‌സൽ യൂസഫ്, എഡിറ്റർ: സോബിൻ കെ സോമൻ, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: അജി ജോണ്‍ പുത്തൂർ. സാൽഡാൻ റിലീസ് തിയേറ്ററിലെത്തിക്കുന്നു.

 

ഗ്രീനി എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ നവാഗതനായ രാജ് പ്രഭാവതി മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബഡി'യിൽ ബാലചന്ദ്രമേനോൻ, അനൂപ് മേനോൻ, ബാബു ആന്റണി, അരുണ്‍, മിഥുൻ മുരളി, ജോസുട്ടി, നീരജ് മാധവ്, ആദി, ഭൂമിക ചൗള, ഹണി, ആഷാ ശരത്ത്, ലക്ഷ്മി പ്രിയ, സ്വർണ തോമസ് എന്നിവർ അഭിനയിക്കുന്നു. ക്യാമറ: പ്രകാശ്കുട്ടി, സംഭാഷണം: ബിപിൻ ചന്ദ്രൻ, ഗാനരചന: റഫീക്ക് അഹമ്മദ്, സന്തോഷ് വർമ, അനൂപ് മേനോൻ സംഗീതം: നവനീത് സുന്ദർ, നിർമാണം: അഗസ്റ്റിൻ ജാക്‌സണ്‍, ഗ്രീനി ജാക്‌സണ്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: റിനീസ് റഹ്മ്മാൻ. യു.ടി.വി. യാണ് വിതരണം.

 

ഇന്ദ്രജിത്ത്, മംമ്ത മോഹൻദാസ്, ഡാനിയൽ ബാലാജി, കാതൽ സന്ധ്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് മുരളി ഒരുക്കുന്ന ചിത്രമാണ് 'പൈസാ... പൈസാ...'. അജു വർഗീസ്, കിഷോർ സത്യ, രാജീവ് രംഗൻ, അനൂപ് ചന്ദ്രൻ, ദിനേശ് പണിക്കർ, സുനിൽ സുഖദ, ശശി കലിംഗ, ദിനേശ് നായർ, ദിലിഷ് പോത്തൻ, ബോംബ് രമേശ്, അരുണ്‍ വിശ്വം, അപൂർവ ബോജേ, പാർവതി കമല, സ്മിത സാം എന്നിവരും അഭിനയിക്കുന്നു. തിരക്കഥ: പ്രശാന്ത് മുരളി, രാജേഷ് വർമ, ക്യാമറ: കിഷോർ മണി, ഗാനരചന: ഡി.സന്തോഷ്, കാൾ ഫ്രാൻസിസ്, സംഗീതം: അബി സാൽവിൻ, ആലാപനം: വിനീത് ശ്രീനിവാസൻ, കാർത്തിക്, നമിത കൊറിയ, കാൾ ഫ്രാൻസിസ്, നിർമാണം: രാജ് സഖറിയാസ്  സെലബസ് ആൻഡ് റെഡ് കാർപ്പെറ്റ് റിലീസ് തിയേറ്ററിലെത്തിക്കുന്നു.

 

നടനും നിർമാതാവുമായ ബൈജു ജോണ്‍സണ്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യു 'കെക്യു'വിൽ പാർവതി ഓമനക്കുട്ടനൊപ്പം ബൈജു ജോണ്‍സണ്‍, പുതുമുഖം ആൻസണ്‍ പോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് നടൻ വിജയ് രാശ്, മാമുക്കോയ, മാള അരവിന്ദൻ, ഐ.എം. വിജയൻ, ഉണ്ണി രാജൻ. പി.ദേവ്, എന്നിവർക്കൊപ്പം ഷക്കീലയും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. ജോണ്‍ ഫെലിക്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ റിനി ബൈജു നിർമിക്കുന്നു. തിരക്കഥ: എസ്. വാലത്ത്, ഛായാഗ്രഹണം: ജോമോൻ തോമസ്, ഗാനരചന: റഫീക്ക് അഹമ്മദ്, സംഗീതം: സ്റ്റീഫൻ ദേവസ്സി. ആറ്റാ റിലീസ് തിയേറ്ററിലെത്തിക്കുന്നു.

Tags: