മണിച്ചിത്രത്താഴിലെ ഡോ.സണ്ണി വീണ്ടും വരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്റെ ഡോ.സണ്ണി എന്ന കഥാപാത്രം പുനരവതരിക്കുന്നത്. ചിത്രത്തിലെ ഗീതയും അഞ്ജലിയുമാവുന്നത് മംമ്തയും മേനകാ സുരേഷിന്റെ മകള്‍ കീര്‍ത്തിയുമായിരിക്കും.
ഫഹദും ദിലീപും - ന്യൂജനറേഷനും ഓള്‍ഡ് ജനറേഷനും ഒന്നിക്കുന്നു.
ന്യൂജനറേഷന്‍ ചിത്രങ്ങളിലെ ജനപ്രിയതാരം ഫഹദും അത്ര ന്യൂ അല്ലാത്ത സിനിമകളുടെ ജനപ്രിയതാരം ദിലീപും ഒന്നിക്കുന്നു. നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായും പരസ്യചിത്രസംവിധായകനായും പ്രവര്‍ത്തിച്ച് പരിചയമുള്ള രതീഷ് അമ്പാട്ട് ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനുമാവുകയാണ്. മുരളി രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല.