മലാളത്തിലെ ആദ്യത്തെ ട്രാവൽ മൂവിയെന്ന വിശേഷണവുമായി സമീർ താഹിറിന്റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി പൂർത്തിയാവുന്നു. ദുൽഖർ സൽമാനും സണ്ണിവെയിനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം കോഴിക്കോടു നിന്നും നാഗാലാന്റിലേയ്ക്ക് യാത്രചെയ്യുന്ന രണ്ട് ചെറുപ്പക്കാരുടെ കഥ പറയുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളിലൂടെ സഞ്ചരിക്കുന്നൊരു ചിത്രമായിരിക്കുമിതെന്ന്‍ അണിയറപ്രവർത്തകർ പറയുന്നു. കിഴക്കേ ഇന്ത്യയുടെ ഏതാണ്ട് മുഴുവനും തങ്ങൾ സഞ്ചരിച്ചിതായി സംവിധായകൻ സമീർ താഹിർ.
കോഴിക്കോടു നിന്നും നാഗാലാന്റിലേയ്ക്കുള്ള യാത്രക്കിടെ കർണാടകം, ആന്ധ്ര, ഒറീസ, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലൂടെ കഥാപാത്രങ്ങൾ കടന്നുപോകുന്നുണ്ട്. ട്രാവൽ മൂവിയെതിനേക്കാളുപരി ഇതൊരു റൈഡിങ് മൂവിയാണ്. രണ്ടുപേരും മോട്ടോർസൈക്കിളിലാണ് സഞ്ചരിക്കുന്നത്. പ്രകൃതിസൗന്ദര്യം പരമാവധി ഒപ്പിയെടുത്തവയാണ് ഓരോ ഷോട്ടുകളും. ചിത്രം റംസാന്‍ റിലീസ് ആയി തിയറ്ററുകളിലെത്തും.