എല്ലാ താരങ്ങളും ഇപ്പോള്‍ പിന്നണിപ്പാട്ടിന്റെ പിറകിലാണ്. ധനുഷ് കൊലവെറി പാടി സൂപ്പർഹിറ്റായതോടെ അതൊന്ന് കൂടിയിട്ടുണ്ട്. ഇപ്പോഴിതാ സൂര്യയും പാടിയിരിക്കുന്നു. താൻ ബ്രാൻഡ് അമ്പാസഡറായ പരസ്യചിത്രത്തിനു വേണ്ടിയാണ് സൂര്യ ഗാനം ആലപിച്ചിരിക്കുന്നത്. സൂര്യോദയം തരും സുഖവാസമേ എന്ന ഗാനം തമിഴ്‌നാട്ടിൽ ഹിറ്റായി മാറിക്കഴിഞ്ഞു. ധനുശ്, ചിമ്പു, വിജയ്, ദുൽഖർ സൽമാൻ, പൃഥിരാജ്, മോഹൻലാൽ, മമ്മൂട്ടി, ജയറാം ഇനി പാടാനാരാണ് ബാക്കിയെന്ന്‍ നോക്കിയാൽ മതി.