താരങ്ങളെല്ലാം പിന്നണിപാട്ടിന്റെ പിറകെയാണ്. അവസാനമായി സൂര്യയായിരുന്നു ഒരു കൈ നോക്കിയത്. എന്നാൽ പിന്നെ വിശാലും വിട്ടുകൊടുക്കരുതല്ലോ. എല്ലാവരും കൂടി കൊലവെറി പാടി ഗാനരംഗം എവിടയെത്തുമോ എന്തോ? സംവിധായകൻ സുന്ദർ സി.യുടെ ചിത്രമായ മദ ഗജ രാജയ്ക്ക് വേണ്ടിയാണ് വിശാലിന്റെ പാട്ട്. രണ്ടു ദിവസം കൊണ്ട് 8,759 പേരാണ് യൂ ട്യൂബിലൂടെ വിശാലിന്റെ പാട്ട് ആസ്വദിച്ചത്. മൈ ഡിയർ ലവര് എന്ന് തുടങ്ങുന്നതാണ് ഗാനം. വിശാൽ ഫിലിം ഫാക്ടറി ആന്റ് ജെമിനി ഫിലിം സർക്യൂട്ട് നിർമ്മിക്കുന്ന ചിത്രത്തിൽ അഞ്ജലി, സന്താനം, വരലക്ഷ്മി, ശരത് കുമാർ, പ്രകാശ് രാജ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്.