സൂപ്പർതാരങ്ങളുടെയും പഴയകാല നടന്മാരുടെയും നടിമാരുടെയുമെല്ലാം മക്കൾ സിനിമയിലെത്തി കഴിഞ്ഞു. ഇപ്പോഴിതാ ആ താരപുത്രനിരയിലേക്ക് ഒരു പറ്റം പുതുമുഖങ്ങൾ കൂടി. സലിം ബാബ ഒരുക്കുന്ന ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് ഒരുപറ്റം താരപുത്രൻമാര് രംഗത്തെത്തുന്നത്. മാഫിയ ശശിയുടെ മകൻ സന്ദീപ്, സംവിധായകൻ സലിം ബാബയുടെ മകൻ ചെങ്കിസ് ഖാൻ, മച്ചാൻ വർഗ്ഗീസിന്റെ മകൻ റോബിൻ മച്ചാൻ, സൈനുദ്ദീന്റെ മകൻ സിനൽ സൈനുദ്ദീൻ, സ്ഫടികം ജോർജ്ജിന്റെ മകൻ അജോ ജോർജ്ജ്, തിലകന്റെ മകൻ ഷിബു തിലകൻ എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരം കുതിരവട്ടം പപ്പുവിന്റെ മകൻ ബിനുവും ഈ ചിത്രത്തിലൂടെ സിനിമയിലെത്തുന്നു. അച്ഛനെപ്പോലെ ഹാസ്യതാരമായല്ല ബിനു എത്തുന്നത്. ഗുണ്ടാ നേതാവായിട്ടാണ്. ചിത്രത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളിൽ ഒന്നിനാണ് ബിനു ജീവൻ നൽകുന്നത്.