Skip to main content

salim kumarനടൻ സലിംകുമാർ നിർമ്മാതാവാകുകയാണ്. മൂന്നാം നാൾ ഞായറാഴ്ച എന്നു പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥാകൃത്ത് ടി. എ റസാഖിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാകും. സലിംകുമാറിന്റെ വീട്ടുപേരായ ലാഫിങ് വില്ലയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

 

കുറുമ്പൻ എന്ന ദലിത് ക്രിസ്ത്യാനിയുടെ വേഷമാണ് സലിംകുമാറിന്. ഒരു പതിറ്റാണ്ട് മുമ്പ് നഷ്ടമായ അച്ഛൻ, അമ്മ, ഭാര്യ, മക്കൾ, സഹോദരങ്ങൾ എന്നിവരെ കണ്ടെത്താൻ അലയുന്ന കുറുമ്പൻ താൻ ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കേണ്ട ഗതികേടിലുമാണ്.

 

ജ്യോതികൃഷ്ണയാണ് നായിക. ബാബു ആന്റണി, സുധീർ കരമന, ജഗദീഷ്, ജനാർദനൻ, കൊച്ചുപ്രേമൻ, പ്രേംപ്രകാശ് എന്നിവരും അഭിനയിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രഞ്ജിത്ത് മേലേപ്പാടാണ് സംഗീതം.