Skip to main content
Delhi

alchoholism

മദ്യപാന രംഗങ്ങളുള്ള സിനിമകള്‍ക്ക് ഇനി മുതല്‍ 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് തീരുമാനിച്ചു. സിനിമയിലെ നായകന്മാരെ പ്രേക്ഷകര്‍ ആരാധനയോടെയാണ് കാണുന്നത്. അതുകൊണ്ട് അവരെ മാതൃകയാക്കാനും ശ്രമിക്കുന്നു. ഇപ്പാള്‍ മദ്യപാന രംഗം വരുമ്പോള്‍ ഒരു മൂലയ്ക്ക് അതിന്റെ വിപത്ത് ചൂണ്ടിക്കാട്ടി ഒരു വാചകം വരും. അതു കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ബോര്‍ഡ് അദ്ധ്യക്ഷന്‍ പഹ്‌ലാജ് നിഹ്ലാനി പറഞ്ഞു.

 

അതിനാല്‍ നായകന്മാര്‍ മാതൃകാ പുരുഷന്മാരായി വേണം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.അഥവാ മദ്യപാന രംഗം സിനിമയില്‍ ഉപയോഗിക്കുന്നുവെങ്കില്‍ അത് ഒട്ടും ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യത്തിലായിരിക്കണം.എന്നാല്‍ ഈ ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യം എന്താണെന്നോ അതെങ്ങനെയാണ് നിശ്ചയിക്കുന്നതെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്തായാലും അത്തരം രംഗമുപയോഗിച്ചാല്‍ എ സര്‍ട്ടിഫിക്കറ്റ് കുടിയേ തീരൂ.