എണ്‍പതാം വയസ്സിലെ തൊഴിലന്വേഷകനെന്നു വിളിച്ച കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് മറുപടിയുമായി മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ. താന്‍ ഇപ്പോള്‍ തൊഴില്‍ തേടിയിരുന്നെങ്കില്‍ ജെയ്റ്റിലി വേറെ പണിനോക്കേണ്ടി വന്നേനെ എന്നായിരുന്നു സിന്‍ഹയുടെ മറുപടി.
യശ്വന്ത് സിന്‍ഹ 80ാം വയസ്സിലും ജോലിക്ക് അപേക്ഷയുമായി നടക്കുന്നയാളാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു.സിന്‍ഹയെ ധനമന്ത്രിസ്ഥാനം ഏല്‍പിച്ച മുന്‍പ്രധാനമന്ത്രി വാജ്‌പേയിക്ക് ഒടുവില്‍ അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നിരുന്നെന്നും ധനമന്ത്രിയെന്ന നിലയിലുള്ള യശ്വന്ത് സിന്‍ഹയുടെ പ്രവര്‍ത്തനം പരാജയമായിരുന്നും ജെയ്റ്റിലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യശ്വന്ത് സിന്‍ഹ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ കോളത്തില്‍ മോഡി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളെ വിമര്‍ശിച്ചത് മുതലാണ് ഇരുവരം തമ്മിലുള്ള തര്‍ക്കം തുടങ്ങുന്നത്. പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്രമില്ലാത്തതിനാലാണ് മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇതിന് പിന്നാലെ ശത്രുഘ്‌നന്‍ സിന്‍ഹ, സുബ്രഹ്മണ്യന്‍ സ്വാമി തുടങ്ങിയ ബിജെപി നേതാക്കളും സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.