Delhi
രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ ആര്‍.എസ്സ്.എസ്സ് മേധാവി മോഹന്‍ ഭാഗവത്. രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അവരെ തിരിച്ചയക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. കേരളത്തിലും ബംഗാളിലും ജിഹാദി സംഘടനകളുടെ പ്രവര്‍ത്തനം സജീവമാണെന്നും അതിനെ നേരിടാന്‍ അവിടുത്തെ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറുവുന്നില്ലെന്നും ഭാഗവത് പറഞ്ഞു.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രോഹിഗ്യകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. രോഹിഗ്യകള്‍ അഭയാര്‍ത്ഥികളല്ലെന്നും വലിഞ്ഞ് കേറി വന്നവരാണെന്നുമായിരുന്നു ആദിത്യ നാഥിന്റെ പരാമര്‍ശം.