സിനിമാ നടനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് രജനീകാന്ത്. ജനങ്ങളാണ് രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ചേരുവ തീരുമാനിക്കുന്നതെന്നും തനിക്ക് ആ ചേരുവയെക്കുറിച്ചറിയില്ലെന്നും, ചിലപ്പോള്‍ കമലഹാസന് അറിയമായിരിക്കുമെന്നും രജനീകാന്ത് പറഞ്ഞു. ചെന്നൈയില്‍ നടന്‍ ശിവാജി ഗണേശന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കമലഹാസനും വേദിയിലുണ്ടായിരുന്നു.
രജനിയുടെയും കമലിന്റെയും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും ഉയരുന്നതിനിടെയാണ് ഈ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.ശിവാജി ഗണേശന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതില്‍ കാലതാമസം വരുത്തിയ അണ്ണാ ഡി.എം.കെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കമലഹാസന്‍ സംസാരിച്ചത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ എങ്കിലും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വമാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്.