Delhi
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു. സംഘടനാ തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിനെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. മറ്റാരും നോമിനേഷന്‍ നല്‍കാതിരുന്നതിനാല്‍ രാഹുല്‍ ഗാന്ധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഈ മാസം 16നായിരിക്കും രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുക്കുക. എ.ഐ.സി.സി. ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിലായിരിക്കും ചുമതലക്കൈമാറ്റം.
നിലവിലെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി കഴിഞ്ഞ 19 വര്‍ഷമായി പദവില്‍ തുടര്‍ന്നുവരികയായിരുന്നു.ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വഹിച്ച വ്യക്തിയും സോണിയാ ഗാന്ധിയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം അധ്യക്ഷനാകുന്ന 17ാമത്തെ നേതാവാണു രാഹുല്‍ ഗാന്ധി.