ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ 19കാരിയെ പീഡിപ്പിച്ചു

Glint staff
Tue, 26-12-2017 03:29:40 PM ;
Delhi

 taxi

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ പീഡിപ്പിച്ചു. ഗുഡ്ഗാവ് ഡല്‍ഹി അതിര്‍ത്തിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടി ഗുഡ്ഗാവിലെ മാളിലാണ് ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് തിരികെ ല്‍ഹിയിലേയ്ക്ക്  വരുമ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഡ്രൈവറായ ബിദുര്‍ സിങ്, സുമിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

 

ദ്വാരക സെക്ടര്‍ 21 മെട്രോ സ്റ്റേഷന് സമീപം ഒരു പെണ്‍കുട്ടി ഇരുന്ന് കരയുന്നതായും, രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നും പുലര്‍ച്ചേ 12.30ഓടെയാണ് പോലീസിന് സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

 

സംഭത്തെക്കുറിച്ച് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞതിങ്ങനെയാണ് 'ജോലി കഴിഞ്ഞ് വരുംവഴി ശങ്കര്‍ ചൗക്കില്‍ നിന്നാണ് ടാക്‌സി വിളിച്ചത്. താന്‍ കയറുമ്പോള്‍ ഡ്രൈവറുള്‍പ്പെടെ മൂന്നു പേരുണ്ടായിരുന്നു ടാക്‌സിയില്‍. ഒരാള്‍ രാജോക്രിയില്‍ ഇറങ്ങി. ഉത്തം നഗര്‍ സ്റ്റേഷനിലാണ് തന്നെ ഇറക്കേണ്ടിയിരുന്നത്. പക്ഷേ ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ ടാക്‌സി ഓടിച്ച് തന്നെ ഉപദ്രവിക്കുകയായിരുന്നു.അവസാനം മെട്രോ സ്റ്റേഷന് സമീപം ഉപേക്ഷിച്ചു'

 

ടാക്‌സി നമ്പറിന്റെ ഏതാനും അക്കങ്ങള്‍ പെണ്‍കുട്ടിക്ക് ഓര്‍മയുണ്ടായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

 

 

 

Tags: