Bhubaneswar
ഭര്‍ത്താവുമായി ഉണ്ടായ തര്‍ക്കത്തില്‍ പ്രകോപിതയായ യുവതി തന്റെ ആറ് മാസം പ്രായമുള്ള പെണ്‍കുട്ടിയെ തീയിലെറിഞ്ഞു. ഭുവനേശ്വറിലെ ഒരു ചേരിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. തര്‍ക്കത്തിനിടെ പെട്ടെന്ന് തുണികള്‍ കൂട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ച ശേഷം കുട്ടിയെ അതിലേക്കെറിയുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ശരീരത്തില്‍ തൊണ്ണൂറ് ശതമാനം പൊള്ളറ്റ കുട്ടി വെള്ളിയാഴ്ച മരണപ്പെട്ടു. യുവതിക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.