Skip to main content
Delhi

nirav-modi

വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോഡി ലണ്ടനില്‍ അറസ്റ്റില്‍. ഈമാസം 25ന് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി നേരത്തെ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി. കോടതി ഉത്തരവിടുകയാണെങ്കില്‍ നീരവ് മോഡിയെ യുകെ ഇന്ത്യയ്ക്കു കൈമാറും. എന്നാല്‍ മോഡിക്ക് അപ്പീല്‍ നല്‍കാനുള്ള അവസരവും ഉണ്ട്.

 

പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോഡിയും അമ്മാവനായ മെഹുല്‍ ചോക്‌സിയും. കഴിഞ്ഞ വര്‍ഷം ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു.