പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ച് രജനീകാന്ത്

Glint Desk
Wed, 05-02-2020 12:27:25 PM ;

പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ച് നടന്‍ രജനീകാന്ത്. ഇതിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെയും അദ്ദേഹം വിമര്‍ശിച്ചു. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തിന് അത്യന്താപേഷിതമാണെന്നും ഇത് മുസ്ലീം സമൂഹത്തെ ബാധിക്കില്ലെന്നും ഇതിന്റെ പേരില്‍ മുസ്ലീം സമൂഹത്തെ തെറ്റദ്ധരിപ്പിക്കുകയാണെന്നും ആയിരുന്നു രജനീകാന്തിന്റെ പ്രതികരണം. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

രജനീകാന്തിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചു കൊണ്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ഇദ്ദേഹം പൗരത്വ നിയമത്തില്‍ അനുകൂല പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രജനീകാന്തിന് എതിരായ ആദായനികുതി വെട്ടിപ്പ് കേസുകളും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു.

 

Tags: