സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം എന്ന നേട്ടം ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സ്വന്തം. ഇതുവരെ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള ഇന്ത്യന്‍ താരം പ്രിയങ്ക ചോപ്ര ആയിരുന്നു. 49.9 മില്ല്യണ്‍ ഫോളോവേഴ്‌സാണ് പ്രിയങ്കയ്ക്കുള്ളത്. എന്നാല്‍ 50 മില്ല്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി പ്രിയങ്കയെ മറികടന്നിരിക്കുകയാണ് കോഹ്ലി.
44.1 മില്ല്യണ്‍ ഫോളോവേഴ്‌സുമായി ദീപിക പദുക്കോണ്‍ ആണ് മൂന്നാം സ്ഥാനത്ത്.