ഡല്‍ഹി കാലാപം നേരിടുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഡല്‍ഹിയില്‍ നടന്നത് ആസൂത്രിത കലാപാമാണെന്നും ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും സോണിയ പറഞ്ഞു.
ഡല്‍ഹിയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് പറഞ്ഞ സോണിയ കലാപം തുടങ്ങിയ ഞായറാഴ്ച ഡല്‍ഹി മുഖ്യമന്ത്രി എവിടെയായിരുന്നെന്നും ചോദിച്ചു. ഡല്‍ഹി പോലീസിന്റെ നിഷ്‌കൃയത്വം മൂലമാണ് 20 പേര്‍ മരിച്ചത്. നിരവധി പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. സംഘര്‍ഷം തടയാന്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നും സോണിയ അറിയിച്ചു.
രാവിലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സോണിയ ഗാന്ധി.